അല്‍വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെംബ്ളി പ്രഭാഷണം ഒറ്റനാള്‍കൊണ്ട് താരമാക്കിയത് രാജസ്ഥാന്‍ സ്വദേശിയായ ഇംറാന്‍ ഖാന്‍ എന്ന ഗണിതാധ്യാപകനെ. സ്വന്തമായി തയാറാക്കിയ 52 വിദ്യാഭ്യാസ ആപ്പുകള്‍ സൗജന്യമായി നല്‍കാന്‍ തയാറായ ഇംറാന്‍ ഖാന്‍െറ ഇന്ത്യയാണ് തന്‍േറതെന്നായിരുന്നു പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി വെംബ്ളിയില്‍ മോദിയുടെ പ്രഖ്യാപനം. ഇംറാനെ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ അല്‍വാറിലെ വീട്ടിലിപ്പോള്‍ സന്ദര്‍ശകരുടെ ഒഴുക്കാണ്.
‘ഇപ്പോഴുമത് സ്വപ്നമെന്നാണ് തോന്നുന്നത്. പ്രധാനമന്ത്രി തന്‍െറ പേരു പരാമര്‍ശിക്കുമ്പോള്‍ പാതി ഉറക്കത്തിലായിരുന്നു ഞാന്‍. വീട്ടില്‍ ടി.വിയില്ല. സുഹൃത്തുക്കള്‍ വിളി തുടങ്ങിയതോടെയാണ് വിവരമറിയുന്നത്. പ്രഭാഷണം പിന്നീട് യുടൂബില്‍ കണ്ടു, ഒരിക്കലല്ല, പലവട്ടം. എന്നിട്ടാണ് എന്നത്തെന്നെയാണ് പറഞ്ഞതെന്ന് ഉറപ്പാക്കിയത്’- ഇംറാന്‍ പറഞ്ഞു.
രാജസ്ഥാനിലെ സര്‍ക്കാര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ അധ്യാപകനായ 37കാരന്‍ തയാറാക്കിയ ആപ്പുകള്‍ ഇതുവരെയായി 25 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഇവ കണ്ടവര്‍ 1.80 കോടി. ‘ജനറല്‍ സയന്‍സ് ഇന്‍ ഹിന്ദി’ എന്ന ആപ് മാത്രം അഞ്ചു ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. പഠനം അനായാസമാക്കാനും പ്രയാസമുള്ള വിഷയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കിനല്‍കാനും ലക്ഷ്യമിട്ടാണ് വ്യത്യസ്ത വിഷയങ്ങളിലായി ഈ യുവാവിന്‍െറ തളര്‍ച്ചയില്ലാത്ത ദൗത്യം.
സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ് അധ്യാപക പരിശീലനം നേടി ഗണിതാധ്യാപകവേഷമണിഞ്ഞ ഇംറാന്‍, 2012ല്‍ ‘എന്‍.സി.ഇ.ആര്‍.ടി ലേണിങ് സയന്‍സ്’ എന്ന ആപ്പുമായാണ് ആദ്യമായി രംഗത്തത്തെുന്നത്. ‘കമ്പ്യൂട്ടര്‍ സാങ്കേതിക പഠിച്ചിട്ടൊന്നുമില്ല. വീട്ടില്‍ ഒരു കമ്പ്യൂട്ടറുണ്ട്. സ്വന്തമായി വെബ്സൈറ്റുകള്‍ നിര്‍മിച്ചിരുന്നു. ഇടക്ക് ജില്ലാ കലക്ടറെ കണ്ടപ്പോഴാണ് ആപ്പുകള്‍ നിര്‍മിക്കാന്‍ പ്രചോദനം ലഭിച്ചത്’- ഇംറാന്‍ പറയുന്നു. മോദി സര്‍ക്കാറിന്‍െറ ‘ഡിജിറ്റല്‍ ഇന്ത്യ’ മിഷന്‍െറ ഭാഗമായി തന്‍െറ ആപ്പുകള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാനും ഇംറാന്‍ പദ്ധതിയിടുന്നു. സ്വന്തം നാടായ ഖരീദയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് അദ്ദേഹം പഠിപ്പിക്കുന്ന വിദ്യാലയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.