മുംബൈ: യു.എസില്‍ തടവില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ മുംബൈ ഭീകരാക്രമണ കേസില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണക്ക് ഹാജരാക്കാന്‍ മുംബൈ കോടതി നിര്‍ദേശം. ഡിസംബര്‍ 10നാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി ഹെഡ്ലിയെ ഹാജരാക്കേണ്ടത്. വിചാരണ നേരിടുന്ന മഹാരാഷ്ട്രയിലെ ബീഡ് സ്വദേശി അബൂജുന്ദല്‍ എന്ന സാബിഉദ്ദീന്‍ അന്‍സാരിക്കൊപ്പം ഹെഡ്ലിയെയും വിചാരണചെയ്യാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷിച്ചിരുന്നു. ഇത് മകോക കോടതി ജഡ്ജി ജി.എ. സനപ് അംഗീകരിക്കുകയായിരുന്നു.
മുംബൈയിലെ ആക്രമണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാപ്പും വിഡിയോ പകര്‍പ്പും തയാറാക്കി പാകിസ്താനിലെ ലശ്കറെ ത്വയ്യിബ നേതാക്കള്‍ക്ക് നല്‍കിയ കുറ്റത്തിന് യു.എസ് കോടതി വിധിച്ച 35 വര്‍ഷം തടവ് അനുഭവിക്കുകയാണ് പാക് വംശജനും യു.എസ് പൗരനുമായ ഹെഡ്ലി. വധശിക്ഷയോ ആജീവനാന്ത തടവോ അര്‍ഹിക്കുന്ന ഹെഡ്ലിക്ക് ലശ്കറെ ത്വയ്യിബയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യു.എസ് ഏജന്‍സികള്‍ക്ക് വിവരം നല്‍കിയതിന്‍െറ ആനുകൂല്യമായാണ് ശിക്ഷ 35 വര്‍ഷമാക്കിയത്.
ഒപ്പം, തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന ഹെഡ്ലിയുടെ ഉപാധിയും യു.എസ് അംഗീകരിച്ചിട്ടുണ്ട്. മുംബൈ കോടതി വിചാരണക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി ഹെഡ്ലിയെ ഹാജരാക്കണമെങ്കില്‍ യു.എസ് അധികൃതരുടെ അനുമതി വേണം. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്ലിക്കുള്ള പങ്ക് കണ്ടത്തെിയത് യു.എസ് ഏജന്‍സികളാണ്. ഇന്ത്യക്കാരായ ഫഹീം അന്‍സാരി, ശബാബുദ്ദീന്‍ ശൈഖ് എന്നിവരാണ് ലശ്കറെ ത്വയ്യിബ നേതാക്കള്‍ക്ക് ആക്രമണ ലക്ഷ്യങ്ങളുടെ മാപ്പ് തയാറാക്കിക്കൊടുത്തതെന്നായിരുന്നു കേസ് അന്വേഷിച്ച മുംബൈ ക്രൈംബ്രാഞ്ചിന്‍െറ കണ്ടത്തെല്‍.
2010ല്‍ ഹെഡ്ലി തന്‍െറ പങ്ക് വെളിപ്പെടുത്തിയെങ്കിലും തങ്ങളുടെ കണ്ടത്തെലില്‍നിന്ന് മുംബൈയിലെ പ്രോസിക്യൂഷന്‍ പിന്മാറിയിരുന്നില്ല. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഫഹീം അന്‍സാരി, ശബാബുദ്ദീന്‍ ശൈഖ് എന്നിവരെ കോടതി കുറ്റമുക്തരാക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.