ന്യൂഡൽഹി: മുംബൈയിലെ റായ്ഗഡ് വനത്തിൽ നിന്നു കണ്ടെടുത്ത തലയോട്ടിയും എല്ലുകളും അടക്കമുള്ള മൃതദേഹാവിഷ്ടങ്ങൾ കൊലപ്പെട്ട ശീന ബോറയുടേതാണെന്ന് ഫോറൻസിക് പരിശോനയിൽ തെളിഞ്ഞു. ശീന ബോറയുെട മാതാവും കേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണി മുഖർജിയുടെ രക്ത സാംപിളും മൃതദേഹാവിഷ്ടങ്ങളും തമ്മിൽ നടത്തിയ പരിശോധനയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
സെപ്റ്റംബറിൽ മുംബൈ പൊലീസ് നടത്തിയ ഡി.എൻ.എ പരിശോധനയിലും അവശിഷ്ടങ്ങൾ ശീന ബോറയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ നടത്തിയ മൂന്നുതരം പരിശോധനകളുടെ റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറി.
2012 ഏപ്രിൽ 24നാണ് സ്വത്തുതർക്കത്തെ തുടർന്ന് 24കാരി ശീന ബോറ കൊല്ലപ്പെടുന്നത്. കേസിൽ ശീന ബോറയുടെ മാതാവ് ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും, ഡ്രൈവർ ശ്യാം റായിയുമാണ് പ്രതികൾ. മൂവരും ചേർന്ന് ശീന ബോറയെ കൊലപ്പെടുത്തുകയും തുടർന്ന് മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് വനത്തിൽ എത്തിച്ച് മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. മറ്റൊരു കേസിൽ പിടിയിലായ ഡ്രൈവർ ശ്യാം റായിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ശീന ബോറ കൊലപാതക കേസിന്‍റെ ചുരുളഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.