ലഖ്നോ: അനില്‍കുമാര്‍ സിങ്ങിന് വിധിച്ച മെഡല്‍ 44 വര്‍ഷത്തിനുശേഷം നേടിക്കൊടുക്കാന്‍ വിവരാവകാശനിയമം വേണ്ടിവന്നു. 1971ല്‍ ലഖ്നോ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇനോര്‍ഗാനിക് കെമിസ്ട്രിയില്‍നിന്ന് ഒന്നാം സ്ഥാനത്തോടെയാണ് അനില്‍കുമാര്‍ സിങ് വിജയിച്ചത്. എന്നാല്‍, ആ വര്‍ഷം കോണ്‍വക്കേഷന്‍ നടക്കുകയോ മെഡലുകള്‍ കൈമാറുകയോ ഉണ്ടായില്ല. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപകനായിരുന്ന സിങ് 2012ല്‍ ഉദ്യോഗത്തില്‍നിന്ന് വിരമിച്ചു. രാഷ്ട്രീയശിക്ഷക് മഹാസംഘിന്‍െറ എക്സിക്യൂട്ടിവ് പ്രസിഡന്‍റുമാണ് അദ്ദേഹം.
എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് കോണ്‍വക്കേഷന്‍ നടക്കാത്തവര്‍ഷത്തില്‍ മെഡലും ബിരുദവും നല്‍കരുതെന്നാണ് യൂനിവേഴ്സിറ്റി നിയമമെന്നാണ് അനില്‍കുമാര്‍ സിങ്ങിന് കിട്ടിക്കൊണ്ടിരുന്ന മറുപടി. എന്നാല്‍, ഏതെങ്കിലും കാരണവശാല്‍ കോണ്‍വക്കേഷന്‍ നടത്താനായില്ളെങ്കില്‍ ബിരുദം രജിസ്ട്രേഡ് പോസ്റ്റായി അയക്കാമെന്ന വകുപ്പ് ചൂണ്ടിക്കാണിച്ച് മാര്‍ച്ച് 24ന് സിങ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. തുടര്‍ന്ന് മെഡല്‍ കൈമാറാന്‍ വൈസ് ചാന്‍സലര്‍ അനുമതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.