ബച്ചനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മോദി നാമനിര്‍ദേശം ചെയ്യുമെന്ന്

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍െറ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും മുന്‍ എം.പിയുമായ അമര്‍ സിങ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യ 24x7 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ സിങ് ഇക്കാര്യം പറഞ്ഞത്. അരുണ്‍ ജെയ്റ്റ്ലി വഴിയാണ് താന്‍ നരേന്ദ്ര മോദിയെ പരിചയപ്പെട്ടതെന്ന് പറഞ്ഞ അമര്‍ സിങ്, ബച്ചനെ മോദിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും അവകാശപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.