മഹാരാഷ്ട്രയിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം; പലയിടങ്ങളിലും യെല്ലോ അലർട്ട്

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പിന്റെ ഭാഗമായി ധൂലെ, നന്ദുർബാർ, ജൽഗാവ്, നാസിക്, ഛത്രപതി സംഭാജി നഗർ, അഹല്യനഗർ, പുണെ, ജൽന, പർഭാനി, ബീഡ്, അകോല, അമരാവതി, ബുൽധാന, വാഷിം എന്നിവിടങ്ങളിൽ അധികൃതർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ മഹാരാഷ്ട്രയിൽ ഉടനീളം മൂടിക്കെട്ടിയ കാലാവസ്ഥയും നേരിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

വെള്ളിയാഴ്ച ഖണ്ഡേഷ് (നാസിക് ഡിവിഷൻ), മധ്യ മഹാരാഷ്ട്ര (പുണെ ഡിവിഷൻ), നോർത്ത് മറാത്ത്‌വാഡ, പടിഞ്ഞാറൻ വിദർഭയുടെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച ഖാന്ദേഷ് മറാത്ത്‌വാഡയുടെ വടക്കൻ ഭാഗങ്ങൾ, വിദർഭയുടെ പ്രത്യേക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അധിക മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഈ പ്രദേശങ്ങളിലെ കർഷകർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും കൃഷിവകുപ്പ് ശിപാർശ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Meteorological center predicts heavy rains in Maharashtra; Yellow alert in many places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.