ഗുജറാത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മോദിയുടെ ചിത്രവും താമരയുമുള്ള കാവി പേനകള്‍

അഹ്മദാബാദ്: ഗുജറാത്തില്‍ പത്ത്, പന്ത്രണ്ട് ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് മോദിയുടെ ചിത്രവും താമരയുമുള്ള, കാവി നിറത്തില്‍ പൊതിഞ്ഞ ‘നമോ പേനകള്‍’ സമ്മാനം. ഒരു സ്വകാര്യ കമ്പനിയാണ് ബോര്‍ഡ് പരീക്ഷകള്‍ തുടങ്ങുന്നതിനുമുമ്പ് വിദ്യാര്‍ഥികള്‍ക്ക് പേനകള്‍ നല്‍കിയത്. പേനകളില്‍ ‘ഐ ലവ് യു മോദി’ എന്നും എഴുതിയിട്ടുണ്ട്. പേനകള്‍ അടങ്ങിയ പൊതികള്‍ ലഭിച്ചതായി അഹ്മദാബാദിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു.   
ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ജെ. ഷായുടെയും ഡെപ്യൂട്ടി ചെയര്‍മാന്‍ ആര്‍.ആര്‍. താക്കറിന്‍െറയും അനുമതിയോടെയാണ് നല്‍കുന്നതെന്നും എഴുതിയ കത്ത് സഹിതമാണ് പൊതികള്‍ ലഭിച്ചിരിക്കുന്നത്. സംഭവം വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്. സ്കൂളുകളില്‍ 50,000 ഓളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുപകരം വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.