ന്യൂഡൽഹി: താൻ മുന്നോട്ട് വെച്ച കാര്യങ്ങളിൽ മാറ്റമില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ ഹൈകമാൻഡ് എത്രയും പെെട്ടന്ന് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. നിയമസഭാ സീററ് സംബന്ധിച്ച് പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയതിനുശേഷം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം.
ഫാഷിസത്തിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള മതേതര മുന്നേറ്റത്തിന് ശക്തി പകരുന്നതാവണം തെരഞ്ഞെടുപ്പ് ഫലം. സി.പി.എമ്മിെൻറ അക്രമ രാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനും എതിരായുള്ള വിധിയെഴുത്താവണം ഇതെന്നും സുധീരൻ പറഞ്ഞു.
പല നിർദേശങ്ങളും ഹൈകമാൻഡിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയോടുള്ള വിരോധത്തിെൻറ പ്രശ്നം ഇതിലില്ല. പൊതു കാര്യങ്ങൾ മുൻ നിർത്തിയുള്ള പ്രശ്നങ്ങൾ ആണ് ഹൈകമാൻഡിനു മുന്നിൽ െവച്ചത്. അതിെൻറ അടിസ്ഥാനത്തിൽ ഹൈമാൻഡ് മുന്നോട്ട് നീങ്ങുമെന്നും യുക്തമായ തീരുമാനങ്ങൾ എടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ സാധ്യമാവുന്ന മികച്ച സ്ഥാനാർഥിപട്ടികയാണ് തയ്യാറാക്കാൻ ശ്രമിച്ചത്. ഹൈമാൻഡിെൻറ തീരുമാനം എന്തു തന്നെ ആയാലും അത് അംഗീകരിേക്കണ്ട ബാധ്യത പ്രവർത്തകർക്കുണ്ട്. കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിൽ അത് നടപ്പിലാക്കേണ്ട ബാധ്യത തനിക്കുമുണ്ട്. എത്രയും േവഗത്തിൽ പട്ടിക പ്രസിദ്ധീകരിക്കുകയായിരിക്കും നല്ലതെന്നും വൈകുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പട്ടികയിൽ തെൻറയും പ്രതാപെൻറയും പേരുണ്ടാവില്ലെന്നും കയ്പമംഗലം ആവശ്യെപ്പട്ട് പ്രതാപൻ ഹൈകമാൻഡിന് കത്തയച്ചിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.