മൂന്നംഗ പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്ഫോടക വസ്തുക്കളുമായി മൂന്ന് പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് പഞ്ചാബ് പൊലീസ്. ജെ.കെ-01എ.ബി-2654 എന്ന നമ്പറിലുള്ള ഗ്രേ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഇന്ന് രാത്രി ജമ്മു കാശ്മീരിലെ ബനിഹാല്‍ തുരങ്കം വഴിയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുകയെന്നാണ് മുന്നറിയിപ്പ്. ഡൽഹി പൊലീസ് നൽകിയ വിവരമനുസരിച്ചാണ് പഞ്ചാബ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനപ്പെട്ട സര്‍ക്കാര്‍ മന്ദിരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ചന്തകള്‍, മാളുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ജനുവരിയില്‍ പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്ന ഭീകരര്‍ പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ചിരുന്നു. ഏഴു സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.