പട്ന: ബിഹാര്‍ സര്‍ക്കാര്‍ 10 ഐ.എ.എസ് ഓഫിസര്‍മാരുടെ തസ്തിക പുനര്‍വിന്യസിച്ചു. പട്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജയ്സിങ്ങിനെ മാറ്റി സംസ്ഥാന വാട്ടര്‍ ബോര്‍ഡ് ഡയറക്ടറായ ശ്രീശാന്ത് കപിലിനെ നിയമിച്ചു.
ജയ്സിങ്ങിന് ഖഗാരിയ ജില്ലയുടെ മജിസ്ട്രേറ്റ് ആയാണ് നിയമനം. അഞ്ച് ജില്ലാ മജിസ്ട്രേറ്റുമാരുടെ തസ്തിക മാറ്റിയിട്ടുണ്ട്. മുംഗെര്‍ ജില്ലാ മജിസ്ട്രേറ്റ് അമരേന്ദ്ര പ്രസാദ് സിങ്ങിനെ സംസ്ഥാന നഗര വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിച്ചു. കൂടാതെ ഭവന ബോര്‍ഡിന്‍െറ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.ലക്ഷിസരായി ജില്ലാ മജിസ്ട്രേറ്റ് ഉദയ് കുമാര്‍ സിങ്ങിനെ മുംഗെറിലെ കലക്ടറായി നിയമിച്ചു. സുനില്‍ കുമാറിനെ സെക്രട്ടേറിയറ്റിലെ ജോയന്‍റ് സെക്രട്ടറി തസ്തികയിലേക്ക് മാറ്റി. കേരള കേഡറില്‍നിന്ന് ബിഹാര്‍ കേഡറിലേക്ക് മാറിയ ഹിമാന്‍ഷു കുമാര്‍ റായിയെ ആരോഗ്യ വകുപ്പിലെ ജോയന്‍റ് സെക്രട്ടറിയാക്കി. ദര്‍ബംഗ ജില്ലാ കലക്ടര്‍ ഡി. ബാലമുരുഗനെ ജീവികയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമിച്ചു.
ശൈഖ്പുര ഡി.എം ചന്ദ്രശേഖര്‍ സിങ്ങിനെ ദര്‍ബംഗയിലേക്ക് മാറ്റി. ഖഗാരിയ ഡി.എം സകേത് കുമാറിനെ ഹാന്‍ഡ്ലൂം സില്‍ക്ക് ഡയറക്ടറായി നിയമിച്ചപ്പോള്‍ ഹാന്‍ഡ്ലൂം ഡയറക്ടര്‍ ദിനേശ് കുമാറിനെ ശൈഖ്പുര ഡി.എം ആക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.