ന്യൂഡല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി ഡല്‍ഹി മെട്രോ യാത്രക്കാര്‍ സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ മുഖം മറയ്ക്കുന്നത് സി.ഐ.എസ്.എഫ് വിലക്കി. മുഖംമൂടിയോ ദുപ്പട്ടയോ കൊണ്ട് യാത്രക്കാര്‍ മുഖം മറയ്ക്കരുതെന്ന് നിര്‍ദേശമുണ്ട്. രാജേന്ദ്ര പ്ളെയ്സ് മെട്രോ സ്റ്റേഷനില്‍ തിങ്കളാഴ്ച 12 ലക്ഷം രൂപ മോഷണം പോയതിനെ തുടര്‍ന്നാണ് തീരുമാനം. മെട്രോയിലെ സുരക്ഷാസംവിധാനം പുന$പരിശോധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായി ടിക്കറ്റ് കൗണ്ടറില്‍ യാത്രക്കാരെ ദേഹപരിശോധന നടത്തി മാത്രം അകത്തേക്ക് വിടാനാണ് തീരുമാനം. മുഖം സി.സി.ടി.വി കാമറയില്‍ പകര്‍ത്തും. അതിഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമേ മാസ്ക് ധരിക്കാന്‍ അനുമതിയുള്ളൂ. ഭീഷണിസന്ദേശത്തെ തുടര്‍ന്ന് ഡസനോളം സ്റ്റേഷനുകളില്‍ ഏപ്രില്‍ രണ്ടു മുതല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ 12 സ്റ്റേഷനുകളിലാണ് സി.ഐ.എസ്.എഫ് തീരുമാനമെങ്കിലും മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.