കശ്മീരില്‍ വീണ്ടും വെടിവെപ്പ്; സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെള്ളിയാഴ്ച നടത്തിയ വെടിവെപ്പില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ആരിഫ് ഹുസൈന്‍ ദര്‍ എന്ന പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. ജുമുഅക്ക് ശേഷം കുപ്വാര ജില്ലയിലെ നത്നുസയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

ഇതോടെ  ഒരാഴ്ചക്കിടെ കശ്മീരില്‍ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൈന്യം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് താഴവരയില്‍ പ്രക്ഷോഭം ആരംഭിച്ചത്. സോസോപോര്‍, ത്രാല്‍, ബിജ്ബെഹാര, ശ്രീനഗര്‍, കങ്കണ്‍ എന്നീ പ്രദേശങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

സംഭവത്തില്‍ മുഹമ്മദ് ഇഖ്ബാല്‍, യുവ ക്രിക്കറ്റ് താരം നഈം ഭട്ട്, ജഹാംഗീര്‍ അഹമ്മദ് വാനി, വീടിനരികെ വയലില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന രാജ ബീഗം എന്നിവരാണ്  സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയുടെ വിഡിയോ പൊലീസ്  പുറത്തു വിട്ടതും വിവാദമായിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ വിഛേദിച്ചിരിക്കുകയാണ്.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.