കൊല്‍ക്കത്ത: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സമരംനയിച്ച കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ക്ക് പശ്ചിമ ബംഗാളിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു.പാരഗണ്‍സ് ജില്ലയിലെ ബാമന്‍ഗാചി മേഖലയില്‍ 2014ലാണ് സൗരവ് ചൗധരി എന്ന 21കാരന്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹം വെട്ടിനുറുക്കി വീടിനടുത്ത റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു.ഒരു കൂട്ടം പ്രദേശവാസികള്‍ രാത്രി വീട്ടില്‍നിന്ന് സൗരവിനെ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.
സൗരവ് തിരിച്ചുവരാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.കൊലപാതകം നടന്ന് രണ്ടുവര്‍ഷത്തിനുശേഷം കഴിഞ്ഞ ആഴ്ച ബരാസാത് കോടതി 13 പ്രതികളില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയിരുന്നു. പ്രദേശത്തെ അനധികൃത ചാരായ, മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയായ ശ്യാമല്‍ കര്‍മാകര്‍ ആണ് ഒന്നാം പ്രതി. മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.