‘ബാലഗോകുലം’ വ്യാപിപ്പിക്കാന്‍ ആര്‍.എസ്.എസ്ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതലമുറയിലെ യുവാക്കള്‍ക്കിടയില്‍ ‘സദാചാരവും രാജ്യസ്നേഹവും കുറയുന്നത്’ കണക്കിലെടുത്ത് ആര്‍.എസ്.എസ് ‘ബാലഗോകുലം’ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുന്നു. രാജ്യമൊട്ടാകെ 5000 കേന്ദ്രങ്ങളില്‍ ഞായറാഴ്ചകളില്‍ കുട്ടികള്‍ക്ക് ധര്‍മശാസ്ത്ര പഠന ക്ളാസുകള്‍ നടത്താനാണ് സംഘടന പദ്ധതിയിടുന്നത്. രാജ്യത്തെ പ്രധാനനഗരങ്ങളിലെ വിദ്യാര്‍ഥികളില്‍ ധാര്‍മികമൂല്യം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിപ്രകാരം 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ആഴ്ചയില്‍ ഒരു ദിവസം ഹിന്ദു ഇതിഹാസങ്ങളിലൂടെ സംസ്കാരം, ധര്‍മശാസ്ത്രം എന്നിവ പഠിപ്പിക്കും. യുവതലമുറക്ക് രാജ്യത്തോട് വികാരമോ മറ്റു മനുഷ്യരോട് അനുഭാവമോ ഇല്ലെന്നും ആര്‍.എസ്.എസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.