മുംബൈ: അപ്രതീക്ഷിതമായി ലോക്കല്‍ ട്രെയിനില്‍ കയറിയ യാത്രക്കാരനെക്കണ്ട് വണ്ടിയിലുള്ളവര്‍ അമ്പരന്നു. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവായിരുന്നു യാത്രക്കാരുടെ സൗകര്യങ്ങളന്വേഷിക്കാന്‍ ലോക്കല്‍ ട്രെയിനില്‍ കയറിയത്. കറീ റോഡ് സ്റ്റേഷനില്‍ നടപ്പാലത്തിന് തറക്കല്ലിടാനത്തെിയ മന്ത്രി അവിടെനിന്ന് ട്രെയിനില്‍ കയറുകയായിരുന്നു. ഛത്രപതി ശിവജി ടെര്‍മിനസ് സ്റ്റേഷനിലാണ് മന്ത്രി ഇറങ്ങിയത്. സഹയാത്രികരുമായി സംസാരിച്ച പ്രഭു ലോക്കല്‍ ട്രെയിനുകളില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. പാളങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ചും മലിനമായ കക്കൂസുകളെക്കുറിച്ചുമെല്ലാം യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്രക്കാര്‍ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ച മന്ത്രി മുഴുവന്‍ ദൂരവും നിന്നാണ് യാത്ര ചെയ്തത്. ഒരു യാത്രക്കാരന്‍ പ്രഭുവിനെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനസ് സ്റ്റേഷനിലിറങ്ങിയ മന്ത്രി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോയി. അവിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി റെയില്‍വേ പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.