കനയ്യക്ക് നേരെ ജെറ്റ് എയര്‍വേസില്‍ ആക്രമണം

മുംബൈ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന് ജെറ്റ് എയര്‍വേസില്‍ ആക്രമണം. ഇന്ന് രാവിലെ മുംബൈയില്‍ നിന്നും പൂനെക്ക് പോവുകയായിരുന്ന 9w 618 ജെറ്റ് എയര്‍വേസിലാണ് സംഭവം. കനയ്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

വിമാനത്തില്‍ കയറിയ കനയ്യയെ പ്രകോപനം ഒന്നും കൂടാതെ യാത്രക്കാരിലൊരാള്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കനയ്യയുടെ സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ഇദ്ദേഹം ആക്രമണം തുടര്‍ന്നു. മറ്റു യാത്രക്കാർ ചേർന്നാണ് ഇയാളെ പിടിച്ചുമാറ്റിയത്. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി തിരിച്ചിറക്കി. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.