മുംബൈ: ശനി ഷിംഗ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശം നൽകുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് ഒരുങ്ങുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ്ത്രീകൾക്കുള്ള വിലക്ക് ലംഘിച്ച് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനക്ക് നേതൃത്വം നൽകുന്ന തൃപ്തി ദേശായി അറിയിച്ചു.
ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗവിവേചനവും നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീ സംഘടനകള്‍ക്കൊപ്പം പ്രക്ഷോഭം നടത്തും. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചർച്ച നടത്തുമെന്നും എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശം നൽകണമെന്ന് അഭ്യർഥിക്കുമെന്നും തൃപ്തി പറഞ്ഞു.
സ്ത്രീകളെ മാത്രം നിയന്ത്രിക്കുന്ന ഇത്തരം ദുരാചാരങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടവരാണ്. ദൈവത്തിന്‍റെ സന്നിധിയിൽ പ്രത്യേകിച്ചും. ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതിനായി ദേവസ്വം ബോർഡ് പറയുന്ന കാരണങ്ങൾ നീതീപൂർവമല്ല. ജൈവപരമായ പ്രത്യേകതകളല്ല ഒരാളുടെ ശരിയും തെറ്റും തീരുമാനിക്കുന്നത്. ആചാരങ്ങൾ ലംഘിക്കുന്നത് എളുപ്പമല്ല. അന്തസോടെയുള്ള ജീവിതം സ്ത്രീകൾക്ക് ഉറപ്പുവരുത്താനാണ് ഈ പ്രക്ഷോഭമെന്നും തൃപ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.