ന്യൂഡൽഹി: ബലൂചിസ്താൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിെൻറ പിന്തുണ. കൊലകളും കലാപങ്ങളും നടക്കുന്ന ഗിൽജിത്– ബാൽട്ടിസ്താൻ പ്രവിശ്യയിൽ മോദി എടുത്ത നിലപാട് ധാർമികമായ ശരിയാണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ആക്രമണങ്ങൾകൊണ്ട് പാകിസ്താൻ ബുദ്ധിമുട്ടുകയാണ്. സ്വന്തം പൗരൻമാരെ അവർതന്നെ കൊന്നുകൊണ്ടിരിക്കുന്നു. മുസ്ലിംകളിൽ ചിലരെ മൂന്നാംകിട പൗരൻമാരായാണ് അവർ കാണുന്നത്. കശ്മീരിനെ ആളിക്കത്തിക്കുന്നു. അതിനാൽ നിങ്ങൾ നല്ല അയൽക്കാരനും രാജ്യവുമാവുക. പണവും ആയുധങ്ങളും പാക് പതാകയും നൽകി പാകിസ്താൻ കുഴപ്പങ്ങളുണ്ടാക്കുകയാെണന്നും അവർ കശ്മീരികളെ പരസ്പരം കൊല്ലിക്കുകയാണെന്നും ആർ.എസ്.എസ് നേതാവ് വ്യക്തമാക്കി.
സ്വതന്ത്യ ദിന പ്രസംഗത്തിൽ മോദി ബലൂചിസ്താനിലെ പ്രക്ഷോഭകാരികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഭാരത സർക്കാറും മാധ്യമങ്ങളും ബലൂചിസ്താനിലെ മനുഷ്യവകാശങ്ങളെ കുറിച്ച് മത്രമല്ല, അവിടുത്തെ സ്വതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നായിരുന്നു മോദിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.