കശ്മീരില്‍ വീണ്ടും മരണം; കര്‍ഫ്യൂ തുടരുന്നു

ശ്രീനഗര്‍: സുരക്ഷാസൈനികരും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീരില്‍ ഒരു മരണം കൂടി. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി പുല്‍വാമ ജില്ലയിലെ ഖ്രൂവില്‍ പരിശോധനക്കത്തെിയ സൈന്യത്തെ ഒരു സംഘം തടഞ്ഞതിനത്തെുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. കോളജ് ലെക്ചററായ 30കാരന്‍ ഷബീര്‍ അഹ്മദ് മോംഗയാണ് കൊല്ലപ്പെട്ടത്. ഖ്രൂവിലെ വീടുകള്‍തോറും കയറി സൈന്യം തിരച്ചില്‍ നടത്തിയപ്പോഴാണ് നാട്ടുകാര്‍ എതിര്‍പ്പുമായി വന്നത്. ശ്രീനഗര്‍ ജില്ല, അനന്ത്നാഗ് ടൗണ്‍, പാംപോര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്.

അതേസമയം, ജനങ്ങള്‍ കൂട്ടം ചേരുന്നതിനും സഞ്ചാര സ്വാതന്ത്ര്യത്തിനും കശ്മീരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിഘടനവാദികള്‍ സൊനാവറിലുള്ള ഐക്യരാഷ്ട്ര സംഘടനയുടെ സൈനിക നിരീക്ഷണ ഗ്രൂപ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലെക്ചറര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച സൈന്യം സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാസൈന്യത്തിനെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. പി.ഡി.പി എം.എല്‍.എ മുഹമ്മദ് യൂസുഫ് ഭട്ടിന്‍െറ  ഷോപിയാനിലെ വസതിക്കുനേരെ വ്യാഴാഴ്ച ആക്രമണമുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.