മുംബൈ: മുംബൈയിൽ കെട്ടിടത്തിൻ്റെ ബാൽക്കണി തകർന്ന് ഒരു മരണം. നാല് പേർക്ക് പരിക്ക്. ഗ്രാൻ്റ് റോഡ് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റുബിനിസ്സ മൻസിലിന്റെ ബാൽക്കണിയാണ് നിലം പതിച്ചത്. പ്രദേശത്ത് മഴ കനത്തതിന് പിന്നാലെയാണ് സംഭവം. നാല് നിലകളുള്ള കെട്ടിടത്തിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ ബാൽക്കണിയും സ്ലാബുകളുമാണ് തകർന്നത്. എട്ടോളം താമസക്കാർ നാലാം നിലയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ചില ഭാഗങ്ങൾ തകർന്ന് വീഴുകയും മറ്റു ഭാഗങ്ങൾ തകർന്ന് തൂങ്ങിയാടുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം നഗരത്തിൽ കാനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിൽ പൊതു ഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.