ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി. വെള്ളപ്പൊക്ക ബാധിത ജില്ലയായ പന്നയിലെ അമന്‍ഗഞ്ച് തെഹ്സില്‍ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് ശിവ്രാജ് ചൗഹാന്‍ പൊലീസുകാരുടെ തോളിലേറി എത്തിയത്.
മുട്ടോളം വെള്ളംപൊങ്ങിയ ഇടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയ ചിത്രമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്്. രണ്ടു പൊലീസുകാര്‍ ചൗഹാനെ താങ്ങിയെടുത്ത് വെള്ളകെട്ടിലൂടെ മുന്നോട്ടുപോകുന്നതാണ് ഒരു ചിത്രം.
ധരിച്ചിരുന്ന വെള്ള ഷൂസ് സഹായിയെ കൊണ്ട് എടുപ്പിച്ച് നഗ്നപാദനായി ചെളികെട്ടികിടക്കുന്ന സ്ഥലത്തിലൂടെ നടക്കുന്നതാണ് മറ്റൊരു ചിത്രം. വെള്ളംകെട്ടി കിടക്കുന്ന പ്രദേശം സന്ദര്‍ശിക്കാന്‍ വെള്ളനിറമുള്ള പൈജാമയും ഷൂസും ധരിച്ചത്തെിയ മുഖ്യമന്ത്രിയും ഒൗചിത്യമില്ലായ്മയും നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വെള്ളകെട്ടിലൂടെ മുഖ്യമന്ത്രിയെ നടത്തിപ്പിച്ച് അപകടം വരുത്തേണ്ടെന്ന് കരുതി കലക്ടറും ലോക്കല്‍ പൊലീസ് മേധാവിയുമുള്‍പ്പെട്ട സംഘം അദ്ദേഹത്തെ ഉയര്‍ത്തിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളപ്പൊക്ക പ്രദേശങ്ങളായ രേവ, സത്ന, പന്ന ജില്ലകളില്‍ ശിവരാജ് ചൗഹാന്‍ സന്ദര്‍ശനം നടത്തി. പ്രദേശത്ത് കനത്ത മഴയിലും വെള്ളപൊക്കത്തിലും 17 പേര്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം 4500 പേരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.