ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികൾ സെപ്റ്റംബർ 25 നകം മടങ്ങണമെന്ന് വിേദശകാര്യ മന്ത്രി സുഷമസ്വരാജ്. സെപ്റ്റംബർ 25 നകം മടങ്ങുന്നവരുടെ യാത്രാ ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കുമെന്നും അതിന് ശേഷം തൊഴിലാളികൾ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
തൊഴിൽ നഷ്ടപ്പെട്ടവർ ശമ്പള കുടിശികക്കു വേണ്ടി കാത്തുനിൽക്കരുതെന്നും കമ്പനികളുമായി സൗദി സർക്കാർ ധാരണയിലെത്തുമ്പോൾ കുടിശിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സുഷമാസ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം മൂന്ന് കമ്പനികൾ പൂട്ടിയതിനെ തുടർന്ന് തൊഴിലാളികൾ ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ കഷ്ടപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്. സൗദിയിൽ നിന്നുള്ള തൊഴിലാളികളുടെ രണ്ട് സംഘങ്ങൾ മടങ്ങിയെത്തിയിരുന്നു.
അതേസമയം, തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നൽകുന്നത് സൗദി ഭരണകൂടമാണെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.