മുംബൈ: ഭാരം മൂലം സ്കൂള്‍ ബാഗ് ചുമക്കാനാകുന്നില്ളെന്ന പരാതിയുമായി വിദര്‍ഭ മേഖലയിലെ ചന്ദ്രാപുരില്‍ രണ്ടു വിദ്യാര്‍ഥികള്‍ പത്രക്കാര്‍ക്കു മുന്നിലത്തെി. പ്രശ്നം പരിഹരിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കു കഴിഞ്ഞില്ളെങ്കില്‍ പരിഹാരമുണ്ടാകുംവരെ നിരാഹാര സമരം നടത്തുമെന്നും കുട്ടികള്‍ മുന്നറിയിപ്പു നല്‍കി.‘സര്‍, ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളെഴുതുമോ’ എന്ന ചോദ്യവുമായി വിദ്യാനികേതന്‍ സ്കൂളിലെ ഏഴാം ക്ളാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ പ്രസ്ക്ളബിലേക്ക് കടന്നുചെല്ലുകയായിരുന്നു. ഏഴു കിലോ ഭാരമുള്ള ബാഗും ചുമന്ന് മൂന്നാം നിലയിലെ ക്ളാസിലേക്ക് കയറാനാകുന്നില്ളെന്ന് കുട്ടികള്‍ പത്രക്കാരോട് പറഞ്ഞു.
എട്ടു വിഷയങ്ങളിലായി പ്രതിദിനം 16-20 പുസ്തകങ്ങളുണ്ടാകും. പുസ്തകങ്ങളുടെ എണ്ണം കുറക്കാനാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് കത്തുകൊടുത്തെങ്കിലും ഫലമുണ്ടായില്ല. വര്‍ക്ബുക്കുകള്‍ സ്കൂളില്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുകയോ പീരിയഡുകളുടെ എണ്ണം കുറക്കുകയോ ആണ് പ്രതിവിധിയെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടി. പരാതി വാര്‍ത്തയായാല്‍ സ്കൂള്‍ അച്ചടക്കനടപടി സ്വീകരിക്കില്ളേ എന്ന ചോദ്യത്തിന് തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നായിരുന്നു മറുപടി. സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ ബോംബെ ഹൈകോടതി നിയോഗിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരം സ്കൂള്‍ അധികൃതര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. നിര്‍ദേശം പാലിക്കാത്ത സ്കൂളുകളുടെ പ്രിന്‍സിപ്പല്‍, മാനേജ്മെന്‍റ് അധികൃതര്‍ എന്നിവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.