ചെന്നൈ: ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്‍െറ ഒൗദ്യോഗിക വസതിക്കു പുറത്ത് കഴിഞ്ഞവര്‍ഷം അഭിഭാഷകര്‍ നടത്തിയ സമരത്തിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനോട് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചു. പൊതുതാല്‍പര്യ ഹരജിയെതുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്‍െറ നിര്‍ദേശം. ഒക്ടോബര്‍ 24ന് കേസ് വീണ്ടും പരിഗണിക്കും. 2015 ഏപ്രില്‍ രണ്ടിന് ചീഫ് ജസ്റ്റിസിന്‍െറ വീട് ഉപരോധിക്കുകയും അതിക്രമിച്ചു കയറുകയും ചെയ്ത അഭിഭാഷകര്‍ക്കെതിരെ പൊലീസ് നടപടികള്‍ സ്വീകരിച്ചില്ളെന്നാണ് ഹരജിക്കാരന്‍െറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.