മുംബൈ: നാലു മാസത്തിലേറെയായി നാഗ്പുരിലെ ഉമ്രെദ് കര്‍ഹണ്ട് ല-താഡൊബ മൃഗസംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ കടുവ ‘ജെയ്’ യെ കണ്ടത്തൊന്‍ സി.ബി.ഐ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍. മൃഗസംരക്ഷണ കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരുടെ കണ്ണിലുണ്ണിയായി അറിയപ്പെടുന്ന കടുവയാണിത്. ഏപ്രില്‍ 18ന് ശേഷം കടുവയെ ആരും കണ്ടിട്ടില്ല. റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും എവിടെയാണെന്ന് കണ്ടത്തൊനായില്ല. വേട്ടക്കാരുടെ വലയില്‍ കുടുങ്ങിയോ എന്നാണ് സംശയം.
ജെയ്യെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് അരലക്ഷം രൂപ സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതുമെന്ന് വനംവകുപ്പ് മന്ത്രി സുധീര്‍ മുങ്കന്‍ തിവാര്‍ പറഞ്ഞു. ജെയ്യുടെ അച്ഛന്‍ ‘ദെണ്ടു’, കൂടപ്പിറപ്പ് ‘വീരു’, വല്യച്ഛന്‍ ‘രാഷ്ട്രപതി’ എന്നീ കടുവകളെയും മുമ്പ് കാണാതാവുകയായിരുന്നു.ജെയ്യെ തിരിച്ചുകിട്ടാന്‍ സമീപപ്രദേശത്തുള്ളവരും ആരാധകരും പ്രാര്‍ഥന വരെ നടത്തി. 1975ലെ ‘ഷോലെ’ സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രമായ ‘ജെയ്’യുടെ പേരിലാണ് രണ്ടര ക്വിന്‍റല്‍ ഭാരമുള്ള കടുവ അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.