ചെന്നൈ: വിധിന്യായങ്ങള്‍ ഉള്‍പ്പെട്ട കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേരുകള്‍ ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്‍െറ നിര്‍ദേശം. വാര്‍ത്തകളില്‍ പേരുകള്‍ ഉള്‍പ്പെടുന്നത് അഭിഭാഷകരുടെ പ്രഫഷനല്‍ കഴിവുകള്‍ സംബന്ധിച്ച പരോക്ഷമായ പരസ്യങ്ങളാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് എന്‍. രാമമോഹന റാവു, ജസ്റ്റിസ് എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഒരു അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കവെ ഉത്തരവിട്ടത്. ഹൈകോടതി രജിസ്ട്രാറിന് നല്‍കിയ നിര്‍ദേശത്തില്‍ പേരുകളൊഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥന നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലൊഴിച്ച് ന്യായാധിപരുടെ പേരുകളും വാര്‍ത്തകളില്‍ ഇടംപിടിക്കരുത്.ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നവരാണ് ഹൈകോടതി ജഡ്ജിമാര്‍. പക്ഷപാതരഹിതമായും വ്യക്തിപരമായ താല്‍പര്യങ്ങളില്ലാതെയുമാണ് തങ്ങള്‍ക്ക് മുന്നില്‍വരുന്ന തര്‍ക്കങ്ങള്‍ ജഡ്ജിമാര്‍ പരിഹരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജഡ്ജിമാരുടെ പേരുകളൊഴിവാക്കി ഹൈകോടതിയുടെ പേരുമാത്രം പരാമര്‍ശിക്കുന്നതാണ് ഉചിതം -ബെഞ്ച് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.