നിര്‍ഭയ കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യശ്രമം നടത്തി. സെല്ലിന്‍െറ ഗ്രില്ലില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. ആത്മഹത്യശ്രമം ജയില്‍ അധികൃതര്‍  കണ്ട് തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അവശനായ വിനയ് ശര്‍മയെ പിന്നീട് ഡല്‍ഹി ദീന്‍ ദയാല്‍ ആശുപത്രിയിലേക്കു മാറ്റി.

   2012 ഡിസംബര്‍ 16ന് ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായ ജ്യോതി എന്ന 23കാരി 13 ദിവസം നീണ്ട ജീവന്മരണ പോരാട്ടത്തിനൊടുവില്‍ ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയിലാണ് മരിച്ചത്. കേസിലെ മുഖ്യപ്രതി രാംസിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. അവശേഷിക്കുന്ന നാലുപ്രതികളായ വിനയ് ശര്‍മ, താക്കൂര്‍, മുകേഷ് സിങ്, പവന്‍ ഗുപ്ത എന്നിവര്‍ക്ക്  വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുകയാണ്.  പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.  പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജുവനൈല്‍ ഹോം ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.