ന്യൂഡൽഹി: ഗാന്ധി വധത്തിൽ ആർ.എസ്.എസിനെ കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ ശൈലി അദ്ദേഹത്തിനെതിരായ ആർ.എസ്.എസിെൻറ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് ബി.ജെപി. ഗാന്ധി വധത്തിൽ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഹുൽ സംസാരിക്കുന്നതെന്നാണ് ആർ.എസ്.എസിെൻറ നിലപാട്. വസ്തുതകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങളുന്നയിച്ചില്ലെങ്കിൽ ജനം രാഹുലിെൻറ വിശ്വാസ്യതയെ സംശയിക്കുമെന്ന് ബി.ജെ.പി നേതാവ് നളിൻ കോഹ്ലി പറഞ്ഞു.
ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന രാഹുലിെൻറ ആരോപണം സുപ്രീംകോടതിയിലെത്തിയപ്പോൾ അദ്ദേഹം നിലപാട് മാറ്റിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഹുൽ ആർ.എസ്.എസിനെ കുറ്റപ്പെടുത്തിയിട്ടിെല്ലന്ന് അദ്ദേഹത്തിൽ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ, ഗാന്ധി വധവുമായി ബന്ധപ്പെട്ട് പറഞ്ഞ ഒാരോ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നതായി രാഹുൽ പിന്നീട് ട്വീറ്റ് ചെയ്യുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ നേതാക്കൾ ആരോപണമുന്നയിക്കുന്നത് ശരിയല്ല– നളിൻ കോഹ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.