ബംഗളൂരു: കശ്മീരിൽ സുരക്ഷ സേന കൊലപ്പെടുത്തിയ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പിതാവ് മുസാഫർ വാനി ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. ബംഗളൂരുവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച്ച. ആനുകാലിക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. കശ്മീർ താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കുന്ന കാര്യങ്ങളെ കുറിച്ചും ചർച്ച നടന്നതായി ശ്രീ ശ്രീ രവിശങ്കർ ട്വിറ്ററിലൂടെ പറഞ്ഞു. ചർച്ച വിവാദമാക്കേണ്ട കാര്യമില്ലെന്നും മനുഷ്യത്വത്തിെൻറ കോണിൽ ഇത് കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്ക് ശാരീരികമായ പ്രശ്നങ്ങളുണ്ട്. അതിന് വേണ്ടിയുള്ള ചികിൽസക്കാണ്ആശ്രമത്തിൽ വന്നതെന്നും കൂടിക്കാഴ്ചക്ക് ശേഷം മുസാഫർ വാനി പറഞ്ഞു. ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നാണ് കശ്മീരിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടത്. സംഘര്‍ഷം 50 ദിനം പിന്നിട്ടു. ഇതിനകം70 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും താഴ്വരയില് ജനജീവിതം സാധാരണ നിലയിലായിട്ടില്ല. കര്‍ഫ്യൂവും നിയന്ത്രണങ്ങളും ഇപ്പോഴും തുടരുകയാണ്.
കശ്മീരിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നേരത്തെ മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.