ഹേബിയസ് കോര്‍പസ് ഹരജികളില്‍ വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അന്യായ തടങ്കല്‍ ആരോപിച്ച് ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹരജികളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കണമെന്ന് സുപ്രീംകോടതി അലഹബാദ് ഹൈകോടതിയോട് നിര്‍ദേശിച്ചു. ഇതര മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നരീതിയില്‍ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമ പ്രകാരം തടവിലായ ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ ഭാര്യ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഹരജിയില്‍ നാലാഴ്ചക്കകം വാദം കേട്ട് വിധി പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.