മുൻ ലോക്സഭാ സ്പീക്കർ ബൽറാം ഝാഖർ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറുമായ ബൽറാം ഝാഖർ അന്തരിച്ചു. 93 - വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1980 മുതൽ 1989 വരെ ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

പാർലമെൻററി കൃതികളുടെ കംപ്യൂട്ടർവൽക്കരണം ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരിക്കുമ്പോൾ ആണ് നടപ്പിലാക്കുന്നത്. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു നയിച്ച കോൺഗ്രസ് സർക്കാറിൽ കേന്ദ്ര കൃഷിമന്ത്രി ആയി സേവനമനുഷ്ഠിച്ചു. 2004 മുതൽ 2009 വരെ മധ്യപ്രദേശിലെ ഗവർണറായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.