ഹൈദരാബാദ്: ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ എം.എൽ.എ അക്ബറുദ്ദീൻ ഉവൈസിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. നരേന്ദ്ര മോദിയുമായി ചേർന്ന് രാജ്യത്ത് നിന്നും കോൺഗ്രസ് പാർട്ടിയെ തുടച്ചു നീക്കുമെന്ന അക്ബറിന്റെ പ്രസംഗമാണ് ചർച്ചയാകുന്നത്. ജനുവരി 30ന് ബാബനഗറിൽ പാർട്ടി പൊതുയോഗത്തിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, പ്രസംഗത്തിൽ നരേന്ദ്ര മോദിയെയും വിമർശിക്കുന്നുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു ചായക്കാരന് മാത്രമേ അഭിവൃദ്ധി ഉണ്ടായിട്ടുള്ളുവെന്നും ഉവൈസി പറഞ്ഞു. പ്രസംഗത്തിൽ ബി.ജെ.പിയെക്കാൾ കോൺഗ്രസിനെയാണ് അദ്ദേഹം വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.