ലെക്നൗ: ജില്ലാ മജിസ്ട്രേറ്റിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ബുലാന്ദ്ഷഹറിലെ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രകല ഐ.എ.എസാണ് യുവാവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. ഉത്തര്‍പ്രദേശിലെ കമല്‍പൂര്‍ സ്വദേശിയായ ഫറാദ് അഹ്മദാണ് കസ്റ്റഡിയിലായത്. തിങ്കളാഴ്ച അറസ്റ്റിലായ ഇയാളെ ബുധനാഴ്ച ജാമ്യത്തില്‍ വിടുകയും ചെയ്തു.
‘ഡിസ്ട്രിക് മജിസ്ട്രേറ്റ് ചില പ്രാദേശിക വിഷയങ്ങള്‍ സംസാരിച്ചു കൊണ്ടിരുമ്പോഴാണ് ഞാന്‍ അവരുടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അവര്‍ എന്നെ ആവര്‍ത്തിച്ച് വിലക്കി. പക്ഷേ മികച്ച ഫോട്ടോ ലഭിക്കാന്‍ വേണ്ടി ഞാന്‍ ശ്രമം തുടരുകയും ചെയ്തു’ -സംഭവത്തെ കുറിച്ച് ഫറാദ് പറയുന്നത് ഇങ്ങനെയാണ്. എന്നാല്‍, ക്യാമറ അയാളുടെയാണെങ്കിലും ഫോട്ടോ എടുക്കാന്‍ തന്നോട് അനുമതി ചോദിച്ചില്ളെന്നാണ് വനിതാ മജിസ്ട്രേറ്റ് സംഭവത്തെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
2008 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ ചന്ദ്രകല ഇതിനുമുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 2014ല്‍ നഗരകാര്യ ഉദ്യേഗസ്ഥനെയും റോഡ് നിര്‍മാണ കരാറുകാരനെയും പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.