സിനിമാനടിയെ തലയറുത്തുകൊന്ന ഭര്‍ത്താവും കാമുകിയും പിടിയില്‍

ചെന്നൈ: സിനിമാനടിയുടെ മൃതദേഹം തലവെട്ടിമാറ്റിയനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ഭര്‍ത്താവും സീരിയല്‍നടിയായ കാമുകിയും അറസ്റ്റില്‍. തിങ്കളാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘കുടിക്കാമാട്ടേന്‍’ സിനിമയില്‍ പ്രധാനവേഷം അഭിനയിച്ച ശശിരേഖയാണ് (36) കൊല്ലപ്പെട്ടത്. നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ ശശിരേഖ അപ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാംഭര്‍ത്താവും സിനിമാപ്രവര്‍ത്തകനുമായ രമേശ് ശങ്കര്‍ (34), ഇയാളുടെ കാമുകി മലയാളി വേരുകളുള്ള സീരിയല്‍ നടി ലക്യ കശ്യവ് (പ്രിയ-22) എന്നിവരാണ് അറസ്റ്റിലായത്. ലക്യയുടെ മാതാവ് മലയാളിയും പിതാവ് കര്‍ണാടക സ്വദേശിയുമാണ്.
ശശിരേഖയെ കാണാനില്ളെന്ന് മാതാപിതാക്കള്‍ ഒരുമാസംമുമ്പ് മടിപ്പാക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കവെ കഴിഞ്ഞമാസം അഞ്ചിന് രാമപുരത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടത്തെി. ഇത് അജ്ഞാത മൃതദേഹമായി സര്‍ക്കാര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ വിരുഗംബാക്കത്തെ കുണ്ടത്തൂര്‍ കനാലില്‍നിന്ന് നാലുദിവസം മുമ്പ് തലയും കിട്ടിയതോടെയാണ് ശശിരേഖ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. തുടരന്വേഷണത്തിലാണ് രണ്ടാം ഭര്‍ത്താവും കാമുകിയും അറസ്റ്റിലാകുന്നത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശശിരേഖക്ക് എട്ടു വയസ്സുള്ള മകനുണ്ട്. സിനിമാപ്രവര്‍ത്തകനായ രമേശ് ശങ്കറെ കഴിഞ്ഞവര്‍ഷമാണ് വിവാഹം കഴിക്കുന്നത്. ഇതിനിടെ പരിചയപ്പെട്ട ലക്യയുമായി രമേശ് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ താമസിച്ചിരുന്ന വീട്ടിലത്തെി ശശിരേഖ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മകനെ തട്ടിക്കൊണ്ടുപോകലും ഗാര്‍ഹികപീഡനവും ആരോപിച്ച് രമേശിനെതിരെ രണ്ടു പരാതികളും പൊലീസില്‍ നല്‍കിയിരുന്നു. ശല്യം തുടര്‍ന്നതോടെ താനും രമേശും ചേര്‍ന്ന് ശശിരേഖയെ തലക്കടിച്ചുകൊന്ന് തലയറുത്തുമാറ്റി വ്യത്യസ്തസ്ഥലങ്ങളില്‍ ഇടുകയായിരുന്നെന്ന് ലക്യ പൊലീസിനോട് സമ്മതിച്ചു. വത്സരവാക്കം അസിസ്റ്റന്‍റ് കമീഷണര്‍ ഗുണശേഖരന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം വത്സരവാക്കത്തെ വാടകവീട്ടില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.