മുംബൈ: പാക് തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയുടെ പ്രവർത്തകനായിരുന്നു താനെന്ന് മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ ആസൂത്രകനായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി. ഭീകരാക്രമണത്തിന് മുമ്പ് ഏഴ് തവണ മുംബൈ സന്ദർശിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഒരു തവണ ഡൽഹിയും സന്ദർശിച്ചു. ലശ്കർ നേതാവ് സാജിദ് മിർറിെൻറ നിർദേശ പ്രകാരമാണ് സന്ദർശനമെന്നും ഹെഡ്ലി മൊഴി നൽകി. യു.എസിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഹെഡ്ലി മൊഴി നൽകിയത്. മുംബൈ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട് അമേരിക്കയിൽ തടവിൽ കഴിയുകയാണ് ഹെഡ്ലി. മുംബൈയിലെ പ്രത്യേക ടാഡ കോടതിയാണ് ഹെഡ്ലിയുടെ മൊഴി രേഖപ്പെടുത്തുന്നത്.
മുംബൈ ആക്രമണക്കേസിൽ ആരോപണ വിധേയനായ സാജിദ് മിർറിെൻറ നിർദേശ പ്രകാരം ആൾമാറാട്ടം നടത്തിയാണ് ഇന്ത്യയിലെത്തിയതെന്ന് ഹെഡ്ലി മൊഴി നൽകി. പാസ്പോർട്ട് ലഭിക്കുന്നതിനായി ദാവൂദ് ഗീലാനിയെന്ന പേര് ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നാക്കി. ആക്രമണത്തിന് മറയിടുന്നതിനായി ഇന്ത്യയിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങാനോ ഒാഫിസ് തുറക്കാനോ നിർദേശിച്ചിരുന്നെന്നും ഹെഡ്ലി പറഞ്ഞു.
ഹെഡ്ലിയെ ഇന്ത്യയിലത്തെിച്ച് വിചാരണക്ക് വിധേയനാക്കാന്‍ എന്‍.ഐ.എ നടത്തിയ ശ്രമങ്ങള്‍ വിജയംകണ്ടില്ല. മാപ്പുസാക്ഷിയായി പരിഗണിക്കണമെന്ന ഹെഡ്ലിയുെട അപേക്ഷ കഴിഞ്ഞ ഡിസംബറില്‍ ടാഡ കോടതി അംഗീകരിച്ചു. ഇതനുസരിച്ചാണ് ഇപ്പോള്‍ മൊഴിനല്‍കുന്നത്. ഇത്തരത്തില്‍ വിദേശത്തുള്ള ഒരാളുടെ മൊഴിയെടുക്കുന്നത് കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണ്. 66 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്‍െറ ആസൂത്രകരില്‍ പ്രധാനിയാണ് ഹെഡ്ലി. 2009ല്‍ അമേരിക്കന്‍ ഏജന്‍സി എഫ്.ബി.ഐയുടെ പിടിയിലായ ഹെഡ്ലിക്ക് 35 വര്‍ഷത്തെ തടവാണ് അമേരിക്കന്‍കോടതി വിധിച്ചത്.
ഹെഡ്ലിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ) ടാഡ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വസ്തുതകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇതിനായി പണം നല്‍കിയെന്നും ഹെഡ്ലി വെളിപ്പെടുത്തിയതായി എൻ.െഎ.എ റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താനിലെ ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സെയ്ദിെൻറ അനുമതിയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നത്. മുംബൈക്കു പുറമേ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാ ഗേറ്റ്, സി.ബി.ഐ ഓഫിസ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി ഐ.എസ്.ഐക്ക് വിവരം നല്‍കിയിരുന്നു. പാകിസ്താന്‍െറ ഐ.എസ്.ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയുമാണ് മുംബൈ ആക്രമണം നടത്താന്‍ തന്നെ സഹായിച്ചത്. ഐ.എസ്.ഐയിലെ ബ്രിഗേഡിയര്‍ റിവാസാണ് ലശ്കറെ ത്വയ്യിബ നേതാവ് സകിയുര്‍റഹ്മാന്‍ ലഖ്വിയെ നിയന്ത്രിക്കുന്നത് എന്നീ വിവരങ്ങളും ഹെഡ്ലി വെളിപ്പെടുത്തിയതായി എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.