ബംഗാളില്‍ ബി.ജെ.പിയെക്കാള്‍ ഭീഷണി തൃണമൂല്‍ –കാരാട്ട്


കോയമ്പത്തൂര്‍: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെക്കാള്‍ ഭീഷണി തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മൂല്യങ്ങള്‍ അടിച്ചമര്‍ത്തുന്ന നയപരിപാടികളാണ് തൃണമൂല്‍ കൈക്കൊള്ളുന്നത്. ഫെബ്രുവരി 12, 13 തീയതികളില്‍ ബംഗാള്‍ സംസ്ഥാന ഘടകം യോഗം ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് തീരുമാനിക്കും.
പിന്നീട് കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കും. കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍െറ സ്ഥാനാര്‍ഥിത്വത്തിന്‍െറ കാര്യത്തിലും സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കുക. കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് ഫെബ്രുവരി 17, 18 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച നടത്തും. ഗെയില്‍ ഭൂഗര്‍ഭ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക ഗൗരവത്തിലെടുക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.