ഇശ്റത് ജഹാന്‍: പേര് പറയാന്‍ കഴിയാതെ ഹെഡ്ലി; സൂചന നല്‍കി ഉജ്ജ്വല്‍ നിഗം


മുംബൈ: വിഡിയോ കോണ്‍ഫറന്‍സ് വഴി കുറ്റസമ്മത മൊഴി നല്‍കുന്നതിനിടെ ഇന്ത്യയില്‍ ഒരു ഹീനമായ ഓപറേഷന്‍ നടന്നിരുന്നോ എന്ന പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗത്തിന്‍െറ ചോദ്യത്തിന് സകിയുര്‍റഹ്മാന്‍ ലഖ്വിയും മുസമ്മില്‍ ഭട്ടും തമ്മിലെ സംസാരത്തിനിടെ അങ്ങനെ കേട്ടതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. സ്ത്രീ അംഗം ഉണ്ടായിരുന്നെന്നും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്നും പിന്നീട്  മുസമ്മില്‍ തന്നോട് പറഞ്ഞതായും ഹെഡ്ലി പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം ഏതെന്ന് ഓര്‍മയില്ളെന്നും ഹെഡ്ലി പറഞ്ഞു.
എന്നാല്‍, വനിതാ അംഗത്തിന്‍െറ പേര് പറയാന്‍ ഹെഡ്ലിക്ക് കഴിഞ്ഞില്ല. അപ്പോഴാണ് നൂര്‍ ജഹാന്‍ ബീഗം, ഇശ്റത് ജഹാന്‍, മുംതാസ് ബീഗം എന്നീ മൂന്ന് പേരുകള്‍ സൂചനയായി ഉജ്ജ്വല്‍ നിഗം എടുത്തിട്ടത്. രണ്ടാമത്തെ ആളാണെന്ന് തോന്നുന്നുവെന്നായിരുന്നു ഹെഡ്ലിയുടെ പ്രതികരണം.
കോടതിയാണ് ഇശ്റത് ജഹാനെന്ന് ഹെഡ്ലിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതു വായിച്ച് കേള്‍പ്പിച്ചപ്പോള്‍ അവര്‍ പാകിസ്താനിയല്ല; ഇന്ത്യക്കാരിയാണെന്നാണ് കേട്ടതെന്ന് ഹെഡ്ലി പറഞ്ഞു.
നിയമവിരുദ്ധമാണ് ഉജ്ജ്വല്‍ നിഗമിന്‍െറ ചോദ്യംചെയ്യലെന്ന് ഇശ്റത്തിന്‍െറ മാതാവ് ശമീമ കൗസറിന്‍െറ അഭിഭാഷക വൃന്ദാ ഗ്രോവര്‍ പറഞ്ഞു.
ഹെഡ്ലി പറയുകയായിരുന്നില്ല മറിച്ച്, പറയിപ്പിക്കുകയാണ് ചെയ്തതെന്നും അതിനാല്‍ ഹെഡ്ലിയുടെ മൊഴി സ്വീകാര്യമാകില്ളെന്നും അവര്‍ പറഞ്ഞു. ഒരു ഉത്തരം ലക്ഷ്യമിട്ട് അതിലേക്ക് വലിച്ചിഴക്കുന്ന ചോദ്യംചെയ്യല്‍ 1987ലെ എവിഡന്‍സ് ആക്ട് പ്രകാരം സ്വീകാര്യമാകില്ളെന്നും അവര്‍ പറഞ്ഞു. പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനത്തെിയ ലശ്കറെ തീവ്രവാദികള്‍ എന്നാരോപിച്ചാണ് ഇശ്റത്, മലയാളിയായ ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ള, അംജദ് അലി റാണ, ഷീസാന്‍ ജോഹര്‍ എന്നിവരെ ഗുജറാത്ത് ക്രൈംബ്രാഞ്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
വ്യാജ ഏറ്റുമുട്ടലാണെന്ന് അഹ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി തമങ് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. പിന്നീട് അന്വേഷണം നടത്തിയ സി.ബി.ഐ പ്രത്യേക സംഘവും സമാന കണ്ടത്തെലിലാണ് എത്തിയത്. അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായും അദ്ദേഹത്തിന്‍െറ വിശ്വസ്തനായിരുന്ന ഡി.ജി. വന്‍സാര അടക്കം ഐ.പി.എസ് ഉദ്യോഗസ്ഥരും ഇന്‍റലിജന്‍സിലെ ഉന്നതനും കേസില്‍ പ്രതിപ്പട്ടികയിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.