പുണെ: യൂറോപ്പിലെ വാലന്‍ൈറന്‍സ് ഡേ ആഘോഷങ്ങളില്‍ ഇന്ത്യന്‍ റോസിന് വര്‍ധിത സുഗന്ധം. റോസിന്‍െറ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തുശതമാനം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ഫ്ളോറികള്‍ച്ചര്‍ പ്രഫഷനല്‍സിന്‍െറ പ്രസിഡന്‍റ് പ്രവീണ്‍ ശര്‍മ പറഞ്ഞു. കഴിഞ്ഞ തവണ 170 ലക്ഷം റോസ്പൂവാണ് യൂറോപ്പിലത്തെിയതെങ്കില്‍ ഇത്തവണയത് ചുരുങ്ങിയത് 190 ലക്ഷമെങ്കിലും ആവുമെന്ന് പ്രതീക്ഷിക്കുന്നു.
മഹാരാഷ്ട്രയിലെ പുണെ, നാസിക്, കോലാപുര്‍, കര്‍ണാടകയിലെ ബംഗളൂരു, ഹൊസൂര്‍ എന്നിവിടങ്ങളിലെയും തമിഴ്നാട്ടിലെയും പുഷ്പകര്‍ഷകര്‍ക്കാണ് നേട്ടമുണ്ടാവുക. ആഭ്യന്തര വിപണിയില്‍ സീസണ്‍ തുടങ്ങുന്നതിനുമുമ്പ് ഏഴു രൂപയായിരുന്ന പൂവിന് ഇപ്പോള്‍ പത്തുരൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.