തൃണമൂലിനും ബി.ജെ.പിക്കുമെതിരെ എല്ലാ ജനാധിപത്യ ശക്തികളുമായും സഹകരിക്കും -യെച്ചൂരി

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യധാരണയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂലിനും ബിജെപിക്കും എതിരെ എല്ലാ ജനാധിപത്യ മതേതര ശക്തികളുമായും സഹകരിക്കും. ജനാധിപത്യം സംരക്ഷിക്കുകയും ജനകീയ ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.  സഹകരണത്തിന്‍െറ വിശദാംശങ്ങള്‍ ബംഗാള്‍ സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ തൃണമൂല്‍ സര്‍ക്കാറിനെ സംരക്ഷിക്കുകയാണ്. ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുകയെന്നും യെച്ചൂരി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. അതേസമയം, തൃണമൂൽ സർക്കാരിനെ പുറത്താക്കാൻ ജനാധിപത്യ വിശ്വാസികളെ അണിനിരത്താൻ കേന്ദ്രകമ്മിറ്റി ബംഗാൾ ഘടകത്തിന് നിർദേശം നൽകി. കോൺഗ്രസും ബി.ജെ.പിയുമായി രാഷ്ട്രീയ സഖ്യമോ ധാരണയോ പാടില്ലെന്ന വിശാഖപട്ടണം പാർട്ടി കോൺഗ്രസിന്‍റെ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ചു. ബംഗാൾ ഘടകത്തിൽ നിന്നുള്ള ഭൂരിഭാഗം അംഗങ്ങളും കോൺഗ്രസിനെ ഉൾപ്പെടുത്തി വിശാലമുന്നണി ഉണ്ടാക്കണമെന്ന് യോഗത്തിൽ ശക്തിയായി ആവശ്യപ്പെട്ടു. എന്നാൽ ഭൂരിഭാഗം അംഗങ്ങളും ഇതിനെ എതിർത്തു. തുടർന്ന് വോട്ടെടുപ്പില്ലാതെ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. കോൺഗ്രസുമായി പ്രാദേശിക നീക്കുപോക്കടക്കം ഒരുതരത്തിലുള്ള തെരഞ്ഞെടുപ്പ് ധാരണയും വേണ്ടെന്നാണ് പാർട്ടി തീരുമാനമെന്ന് ഒരു കേന്ദ്രകമ്മിറ്റിയംഗം മാധ്യമം ഓൺലൈനോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.