ന്യൂഡല്‍ഹി: കനയ്യ കുമാറിന്‍െറ ദേശദ്രോഹ പ്രസംഗ വിഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസ് ആണ് എഡിറ്റ് ചെയ്തെന്നു പറയുന്ന വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. അഫ്സല്‍ ഗുരു അനുസ്മര ചടങ്ങിനിടെ സ്വാതന്ത്ര്യത്തിനായി മുദ്രാവാക്യം മുഴക്കുന്ന രംഗങ്ങള്‍ ഉള്ള വിഡിയോ ന്യൂസ് എക്സ്, ന്യൂസ് റണ്‍ എന്നീ ചാനലുകള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തു വിട്ടത്. കനയ്യ കുമാറിന്‍െറ രാജ്യദ്രോഹ ടേപ്പ് പുറത്തു തുറന്നു കാണിക്കുന്നു എന്ന തലക്കെട്ടോടെയാണ് ന്യൂസ് എക്സ് ചാനലില്‍ വാര്‍ത്ത വന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
എന്നാല്‍ സംഘ്വാദം, ഫ്യൂഡലിസം, മുതലാളിത്തം, ബ്രാഹ്മണിസം തുടങ്ങിയവയില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് കനയ്യ പറഞ്ഞതെന്നും ന്യൂസ് എക്സ് , ഇന്ത്യാ ന്യൂസ് തുടങ്ങിയ ചാനലുകള്‍ അസാദി (സ്വാതന്ത്ര്യം) എന്ന വാക്കു മാത്രം ഉള്‍പ്പെടുത്തി മറ്റുള്ള വാക്കുകള്‍ എഡിറ്റു ചെയ്തു മാറ്റുകയായിരുന്നുവെന്ന് എ.ബി.പി ന്യൂസ് പറയുന്നു.
എ.ബി.പി പുറത്തുവിട്ടെന്ന് പറയുന്ന കനയ്യയുടെ പ്രസംഗ വിഡിയോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.