ജെ.എന്‍.യു സമരത്തിന് മുബൈ ഐ.ഐ.ടി അധ്യാപകരുടെ പിന്തുണ

മുംബൈ: ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കനയ്യ കുമാറിന്‍െറ അന്യായ അറസ്റ്റിനെ അപലപിച്ചും മുംബൈ ഐ.ഐ.ടിയില്‍ അധ്യാപകരുടെ പ്രതിഷേധം.  യൂണിവേഴ്സിറ്റികളില്‍ സര്‍ക്കാറിന്‍െറ കടന്നു കയറ്റത്തിനെയും ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതിനെയുമാണ് അധ്യാപകര്‍ അപലപിച്ചത്.

‘ദേശിയതയുടെ പേരില്‍ അമിതാധികാരം പ്രയോഗിക്കരുത്. ദേശിയതയുടെ പേരിലോ ഇന്ത്യാക്കാരന്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ചോ ഭരണകൂടത്തിന് സേച്ഛാധിപത്യം കാണിക്കാന്‍ കഴിയില്ല. വ്യത്യസ്ഥ ചിന്തകളെ ഭരണകൂടം ഭയക്കുന്നു. അവര്‍ക്ക് അനുകൂലമായ ചിന്തകളെ മാത്രമാണ്  അനുവദിക്കുന്നത്.  രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണം ഇല്ലാതാകുന്നതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്്. വ്യത്യസ്ഥ ചിന്തകളുടെയും വിഭിന്ന ആവിഷ്കാരങ്ങളുടെയും ഇടങ്ങളാണ് വിദ്യാഭാസ സ്ഥാപനങ്ങള്‍. ഭിന്നാഭിപ്രായങ്ങള്‍ ബൗദ്ധികതയുടെയും സാമൂഹിക വ്യവഹാരങ്ങളുടെയും അടിസ്ഥാനത്തില്‍ ജനാധിപത്യപരമായും യുക്തിപരമായുമാണ് പരിഹരിക്കേണ്ടത്.’ 42 അധ്യാപകര്‍ ഒപ്പിട്ട സംയുക്ത പ്രസ്താനയില്‍ അധ്യാപകര്‍ ആവിശ്യപ്പെട്ടു.

അഫ്സല്‍ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാരോപിച്ചാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.