നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും ഹാജരാകേണ്ടതില്ല

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ പാട്യാല ഹൗസ് കോടതി ഒഴിവാക്കി. കേസിലെ പ്രതിയായ സാം പിത്രോഡക്ക് കോടതി ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച് സൂക്ഷിക്കാനും പാട്യാല കോടതി ഉത്തരവിട്ടു. കേസ് ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ട രേഖകള്‍ മുദ്രവെച്ച് സൂക്ഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നേരത്തേ സോണിയയും രാഹുലും  ഇളവ് തേടിയിരുന്നുവെങ്കിലൂം പാട്യാല ഹൗസ് കോടതിയും ഡല്‍ഹി ഹൈകോടതിയും ഇളവ് അനുവദിച്ചിരുന്നില്ല.  സോണിയയും രാഹുലും നേരിട്ട് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ഇതോടെ പാര്‍ലമെന്‍റ് സ്തംഭനം ഉള്‍പ്പെടെ  ഏറെ രാഷ്ട്രീയ കോലാഹലങ്ങളുണ്ടായി. ശേഷമാണ് സോണിയയും രാഹുലും സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നത നേതാക്കളായ സോണിയയും രാഹുലും രാജ്യം വിട്ട് ഓടിപ്പോകില്ലെന്നും അതിനാല്‍ വിചാരണ വേളയിലെല്ലാം കോടതിയില്‍ എത്തണമെന്ന് നിര്‍ബന്ധിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.