‘ജെ.എന്‍.യു വി.സി എന്തിനാണ് കാമ്പസില്‍ പൊലീസിനെ പ്രവേശിപ്പിച്ചത്’ -നോം ചോംസ്കി

  ന്യൂഡൽഹി:  ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്‍െറ നടപടിയെ ചോദ്യം ചെയ്ത്  വിഖ്യാത ചിന്തകനും പണ്ഡിതനുമായ നോംചോംസ്കി രംഗത്ത്. യാതൊരു നിയമ നടപടികളും ആവിശ്യമില്ളെന്ന് വ്യക്തമായിരിക്കെ എന്തിനാണ് കാമ്പസില്‍ പൊലീസിനെ പ്രവേശിപ്പിച്ചതെന്നാണ് ചോംസ്കി ഇ മെയില്‍ വഴി വൈസ് ചാന്‍സലറോട് ചോദിച്ചത്. ‘നിലിവിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നു. രാജ്യദ്രോഹത്തിന് യാതൊരു തെളിവുമില്ലാതിരിക്കെ പ്രശ്നം സൃഷ്ടിച്ചതും വഷളാക്കിയതും ഭരണകൂടവൂം സര്‍വകലാശാല അധികൃതരുമാണ്.

കാമ്പസിന്‍െറ ഭരണവിഭാഗം വിഷയത്തെ തെറ്റായി കൈകാര്യം ചെയ്തതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ജെ.എന്‍.യു കാമ്പസില്‍ പൊലിസിനെ അനുവദിച്ചതിന് എതിരായിട്ടാണ് വിദ്യാര്‍ഥികളൂം അധ്യാപകരും പ്രതിഷേധിച്ചത്. അച്ചടക്കം എന്ന രീതിയിലാണ് ഇതിനെ കൈാര്യം ചെയ്യേണ്ടതെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്’.  -ചോംസ്കി ഇ മെയിലില്‍ പറയുന്നു. എന്നാല്‍ താന്‍ പൊലീസിനെ വിളിച്ചു വരുത്തിയിട്ടില്ളെന്നും നിയമവുമായി സഹകരിക്കുക മാത്രമാണ് ചെയ്തതെന്നും വി.സി  പ്രതികരിച്ചു. കാമ്പസില്‍ നടന്ന സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കന്‍ഹയ്യ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്തു. സമിതി ഫെബ്രുവരി 25 ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 
 ജെ.എന്‍.യു സംഭവത്തെ അപലപിച്ച് കഴിഞ്ഞയാഴ്ച്ച ചോംസ്കിയെ കൂടാതെ നൊബേല്‍ ജേതാവ് ഒര്‍ഹന്‍ പാമുക് ഉള്‍പ്പെടെയുള്ള 86 പണ്ഡിതന്‍മാര്‍ രംഗത്തത്തെിയിരുന്നു. നിലവിലെ ഭരണകൂടത്തിന് ഏകാധിപത്യത്തിന്‍െറ സ്വഭാവമാണുള്ളത്. കൊളോണിയല്‍ കാലഘട്ടത്തെയും  അടിയന്തരാവസ്ഥയെയുമാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. കൊളോണിയല്‍ കാലത്ത് രൂപപ്പെടുത്തിയ നിയമം ഉപയോഗിച് യാതൊരു തെളിവുമില്ലാതെയാണ്് വിദ്യാര്‍ഥി യൂനിയന്‍ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  അത്യധികം ലജ്ജാവഹാമയ പ്രവ്യത്തിയാണ് ഭരണകൂടത്തിന്‍േറത് എന്നും അവര്‍ പ്രസ്താനയില്‍ പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.