ഫ്രീഡം 251ന്‍െറ ലാഭം 31 രൂപയെന്ന് കമ്പനി

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ വ്യവസായരംഗത്തെ ഇപ്പോഴത്തെ വലിയ ചര്‍ച്ചയാണ് ഫ്രീഡം 251. റിംഗ്ബെല്‍ എന്നപേരില്‍ ആരംഭിച്ച കമ്പനി തട്ടിപ്പാണെന്ന കിംവദന്തി പ്രചരിച്ചതിനെ തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണ്. ഇതിന്‍െറ ഭാഗമായി പൊലീസും ആദായനികുതി വകുപ്പും നോയിഡയിലെ കമ്പനി ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു. തനിക്കോ തന്‍െറ കമ്പനിക്കോ എതിരെ ഒരു കേസുമില്ളെന്നും, ഏതൊരു പുതിയ സംരംഭകനെയുംപോലെയാണ് കമ്പനി തുടങ്ങിയതെന്നും, വില്‍ക്കുന്ന ഓരോ ഫോണിനും തനിക്ക് 31 രൂപ ലാഭം ലഭിക്കുമെന്നും ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സി.ഇ.ഒ മേഹിത് ഗോയല്‍ വ്യക്തമാക്കി. കഴിഞ്ഞ 18ന് ബുക്കിങ്ങ് ആരംഭിച്ചശേഷം ഏഴുകോടി രജിസ്ട്രേഷനുകളാണ് ലഭിച്ചത്. ആദ്യബാച്ചില്‍ 25 ലക്ഷം ബുക്കിങ്ങുകളാണ് സ്വീകരിക്കുക. ബുക് ചെയ്തവരുടെ ഫോണുകളുടെ വിതരണം ജൂണ്‍ 30നുമുമ്പ് പൂര്‍ത്തിയാകുമെന്നും ഗോയല്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.