മുംബൈ: താന്‍ ഭീകരവാദിയല്ളെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. ‘ആയുധ കേസിലാണ് താന്‍ ജയിലിലായത്. ദയവായി മുംബൈ സ്ഫോടന കേസിലെ പ്രതിയെന്ന് വിളിക്കരുത്. ഇത് അഭ്യര്‍ഥനയാണ്. 23 വര്‍ഷമായി സ്വാതന്ത്ര്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു‘- 56കാരനായ സഞ്ജയ് ദത്ത് പറഞ്ഞു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാവിലെ പൂണെ യെര്‍വാഡ ജയിലില്‍ നിന്നാണ് സഞ്ജയ് മോചിതനായത്. ജയിലിലെ നല്ല നടപ്പിനെ തുടര്‍ന്ന് മൂന്നാം മാസം ഇളവ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. സ്വീകരിക്കാന്‍ കുടുംബവും സിനിമാ സംവിധായകന്‍ രാജകുമാര്‍ ഹിറാനിയും ഒപ്പമുണ്ടായിരുന്നു.
നേരത്തെ സഞ്ജയ് ദത്തിന് ജയിലില്‍ വി.ഐ.പി പരിചരണം ലഭിക്കുന്നെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. കൂടാതെ 118 ദിവസത്തെ പരോളും ലഭിച്ചിട്ടുണ്ട്. ഇത് വലിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു.
അതേസമയം, സഞ്ജയ് ദത്തിനെ നേരത്തെ ജയില്‍ മോചിതനാക്കിയതിനെതിരായ ഹരജി മുംബൈ കോടതിയുടെ പരിഗണനയിലാണ്്. 2003ല്‍ 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടന കേസില്‍ ആയുധങ്ങള്‍ കൈവശം വെച്ചതിന്‍്റെ പേരിലാണ് 2007ല്‍ സഞ്ജയ് ദത്തിനെ കോടതി ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.