ന്യൂഡല്‍ഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് എസ്.ക്യൂ.ആര്‍. ഇല്യാസ്, ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ പറയുന്നവരൊക്കെ രാജ്യദ്രോഹികളാണെന്നാണ് അലീഗഢില്‍നിന്നുള്ള ബി.ജെ.പി എം.പി പറഞ്ഞത്. മോദിസര്‍ക്കാറിനും സംഘ്പരിവാറിനുമെതിരെ രംഗത്തുവന്നതിന്‍െറ പേരിലാണ് ജെ.എന്‍.യു, ഹൈദരാബാദ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ക്രൂശിക്കപ്പെടുന്നത്. ‘ജനാധിപത്യം പുന$സ്ഥാപിക്കൂ, ഫാഷിസത്തെ ചെറുക്കൂ’ എന്നപേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ചില്‍ രാജ്യവ്യാപക കാമ്പയിന്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.
രാജ്യത്തിന്‍െറ വൈവിധ്യം നശിപ്പിക്കാനും ഒരു പ്രത്യേക ചിന്തയും സംസ്കാരവും അടിച്ചേല്‍പിക്കാനുമാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ജെ.എന്‍.യുവില്‍ നടന്ന പരിപാടിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ എല്ലാം അംഗീകരിക്കുന്നില്ല. സര്‍വകലാശാല അധികൃതര്‍ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് പൊലീസ് അതിരുവിട്ട് ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കി. ഉമര്‍ ഖാലിദിന്‍െറ പിതാവായതിന്‍െറ പേരില്‍ താനും രാജ്യദ്രോഹിയെന്ന് വിളിക്കപ്പെട്ടുവെന്ന് എസ്.ക്യൂ.ആര്‍. ഇല്യാസ് പറഞ്ഞു. ഒരു കേസിലും പ്രതിയായിട്ടില്ളെന്നിരിക്കെ, രാജ്യദ്രോഹിയെന്ന് വിളിക്കാന്‍ എന്തു തെളിവാണ് തനിക്കെതിരെയുള്ളതെന്നും ഇല്യാസ് ചോദിച്ചു. ദേശീയ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, എ. സുബ്രമണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.