രാജസ്ഥാനില്‍ രണ്ടു വയസ്സുകാരിക്ക് വിവാഹം

ബില്‍വാര: രണ്ടു വയസ്സുകാരി ഉള്‍പ്പെടെ 12 വയസ്സിനു താഴെയുള്ള നാലു പെണ്‍കുട്ടികള്‍ക്ക് രാജസ്ഥാനിലെ ബില്‍വാരയിലെ ഗജുന ഗ്രാമത്തില്‍ വിവാഹം.
കുഞ്ഞുപ്രായക്കാരായ വരന്മാര്‍ ചൊവ്വാഴ്ചയാണ് ഇവരെ താലിചാര്‍ത്തിയത്. മഥന്‍ നാഥ് എന്നയാളുടെ കുടുംബത്തിലാണ് വിവാഹം നടന്നത്. വ്യാഴാഴ്ച ഒരു പ്രാദേശിക പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബില്‍വാര എസ്.പിയോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു. സഹോദരന്‍െറ ഭാര്യയും ആങ്ങളമാരും ചേര്‍ന്ന് നാലു പെണ്‍കുട്ടികളെ രഹസ്യമായി വിവാഹം ചെയ്തുനല്‍കിയെന്ന് പെണ്‍കുട്ടികളുടെ അമ്മാവനായ കുപ രാവല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.