ന്യൂഡല്‍ഹി: പാചകവാതകത്തിന്‍െറ രീതിയില്‍ മണ്ണെണ്ണയുടെ സബ്സിഡിയും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എട്ടു സംസ്ഥാനങ്ങളിലെ 26 ജില്ലകളില്‍ ഏപ്രില്‍ ഒന്നിന് ആദ്യഘട്ടമെന്നനിലയില്‍ പദ്ധതി തുടങ്ങും. രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ കേരളമടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ തല്‍ക്കാലം ഒഴിവാക്കി.
ഛത്തിസ്ഗഢ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏപ്രില്‍ ഒന്നു മുതല്‍ മണ്ണെണ്ണ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നത്. റേഷന്‍വിലയും വിപണിവിലയും തമ്മിലെ അന്തരമാണ് സബ്സിഡി തുക. ഈ സംസ്ഥാനങ്ങളില്‍ റേഷന്‍ മണ്ണെണ്ണക്ക് ശരാശരി 12 രൂപയാണെങ്കില്‍, വിപണിവില ലിറ്ററിന് 43 രൂപയാണ്. വിപണിവിലക്ക് മണ്ണെണ്ണ വാങ്ങണം. സബ്സിഡി അക്കൗണ്ടിലേക്ക് നല്‍കും.
മണ്ണെണ്ണ സബ്സിഡി അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി ക്രമേണ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. പാചകവാതക സബ്സിഡി അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതിയും ഇതേ മാതൃകയിലാണ് തുടങ്ങിയത്. ഇപ്പോഴാകട്ടെ, സബ്സിഡിയുടെ ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറക്കുന്ന പ്രക്രിയയാണ് നടന്നുവരുന്നത്. സ്വയം സബ്സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അതിന് തുടക്കം. 10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ജനുവരി ഒന്നു മുതല്‍ സബ്സിഡി എടുത്തുകളയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.