അര്‍ധസേനയില്‍ 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: അര്‍ധസൈനിക വിഭാഗങ്ങളില്‍ 33 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തുന്നു. സി.ആര്‍.പി.എഫിലും സി.ഐ.എസ്.എഫിലും 33 ശതമാനവും അതിര്‍ത്തി കാവല്‍സേനകളായ ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നിവയില്‍ 15 ശതമാനവും സ്ത്രീ പ്രാതിനിധ്യവുമാണ് ഉടന്‍ നടപ്പാക്കുക.

നിലവില്‍ ഒമ്പതു ലക്ഷം അംഗബലമുള്ള ഈ സേനകളില്‍ രണ്ടുലക്ഷം പേര്‍ സ്ത്രീകളാണ്. സ്ത്രീശാക്തീകരണത്തിന് നിയോഗിച്ച സമിതിയുടെ ആറാം റിപ്പോര്‍ട്ടിലെ മുഖ്യ ശിപാര്‍ശകളിലൊന്നായിരുന്നു അര്‍ധസേനാവിഭാഗങ്ങളിലെ സ്ത്രീപ്രാതിനിധ്യവര്‍ധന. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. എന്നാല്‍, സംവരണം കോണ്‍സ്റ്റബ്ള്‍ തസ്തികയില്‍ ഒതുങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.