എന്‍.ഡി.ടി.വി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും  ചാനല്‍ അടച്ചുപൂട്ടണമെന്നും ബി.ജെ.പിയിലെ മോദി ഭക്തര്‍. എന്‍.ഡി.ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ബര്‍ക്ക ദത്തിനെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറിയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ നിരുത്തരവാദിത്തത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ത്തിയതാണ് ബി.ജെ.പി അനുയായികളെ പ്രകോപിപ്പിച്ചത്.  ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രചാരണമാണ് ഇതിനായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

ഭീകരര്‍ വന്ന വഴിയുടെ വേരുതേടി ബര്‍ഖ ദത്ത് നടത്തിയ അന്വേഷണ റിപോര്‍ട്ട് എന്‍.ഡി.ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലപ്പെട്ട ആറുപേര്‍  മത്രമല്ല, രണ്ടു ട്രക്ക് നിറയെ ഭീകരര്‍ സൈനിക താവളത്തില്‍ എത്തിയിട്ടുണ്ടെന്നും ആ റിപോര്‍ട്ടില്‍ ബര്‍ഖ അവകാശപ്പെട്ടിരുന്നു. 

‘ദിസ് അണ്‍കൈ്വറ്റ് ലാന്‍റ്- ദ സ്റ്റോറീസ് ബിനീത്ത് ഇന്ത്യാസ് ഫാള്‍ട്ട് ലൈന്‍സ്’ എന്ന ബര്‍ഖയുടെ പുസ്തകത്തില്‍ മോഡിയും നവാസ് ശരീഫും കഴിഞ്ഞ സാര്‍ക് ഉച്ചകോടിയുടെ സമയത്ത് കാഠ്മണ്ഡുവില്‍ ഒരു മണിക്കൂറോളം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് എഴുതിയിരുന്നു. എന്നാല്‍, ഇത് അടിസ്ഥാനരഹിതം ആണ് എന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം തള്ളി. ഇക്കാര്യം അടക്കം  ഉന്നയിച്ചാണ് ബര്‍ക്ക ദത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിക്കാര്‍ ആക്രമണം എയ്യുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.